ദേശീയ -അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടി രമേശ് എസ്. മകയിരത്തിന്റെ “നാല്പതുകളിലെ പ്രണയം” (Love in Forties)

','

' ); } ?>

എഴുത്തുകാരനും, നടനും, മാധ്യമപ്രവർത്തകനുമായ രമേശ് എസ്. മകയിരം രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചിത്രം “നാല്പതുകളിലെ പ്രണയം” (Love in Forties) നിരവധി ദേശീയ-അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടി. പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിലും ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവലിലും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ ‘ഓട്ട്സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാർഡ്’ നേടിയിട്ടുണ്ട്. കൂടാതെ കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘മികച്ച ഇന്ത്യൻ സിനിമ’ അവാർഡും ചിത്രത്തിന് ലഭിച്ചു. മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിൽ ജൂറി എന്നീ പുരസ്‌ക്കാരങ്ങളും ചിത്രം നേടി.

ജെറി ജോൺ, ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെർലിൻ, ക്ഷമ, ഗിരിധർ, ധന്യ, മഴ പാർദ്ധിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ആശ, വാസുദേവൻ നായർ എന്നിവർ എഴുതിയ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നൽകിയിരിക്കുകയാണ്. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മഴ ഫിലിംസ്, ആർജെഎസ് ക്രീയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എസ്. ജയൻദാസാണ്. ചലച്ചിത്രലോകത്ത് വ്യത്യസ്തമായ ഒരു പ്രണയകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രം പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്.