“അതിന് ശേഷം എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി, പിന്നാലെ നല്ലവനായ ഉണ്ണി എന്ന പേര് വരും”; പിഷാരടി

','

' ); } ?>

‘അമർ അക്ബർ അന്തോണി’ ഇറങ്ങിയതിന് ശേഷം തനിക്ക് ഷർവാണി ഇടാൻ പറ്റാതെയായെന്ന് തുറന്നു പറഞ്ഞ് നടൻ രമേശ് പിഷാരടി. കൂടാതെ സിനിമ ഇറങ്ങിയതിന് ശേഷം ഷർവാണി ഇട്ട് എവിടെയെങ്കിലും പോയാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അമർ അക്ബർ അന്തോണി’യിൽ ഒരു വേഷം ചെയ്തിട്ടുണ്ട് നല്ല വേഷം, നല്ലവനായ ഉണ്ണി. അതിൽ പിന്നെ എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി. ആ സിനിമയ്ക്ക് ശേഷം കല്യാണത്തിനോ കാത് കുത്തലിനോ ഷർവാണി ഇട്ട് പോയിട്ടില്ല. ഇത് ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും’, രമേഷ് പിഷാരോടി പറഞ്ഞു.

നാദിർഷ ആദ്യമായി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അമർ അക്ബർ അന്തോണി’. ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. അൻപത് കോടിയിലേറെ രൂപയാണ് അമർ അക്ബർ അന്തോണിയുടെ കളക്ഷൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ആസിഫ് അലി, ബിന്ദു പണിക്കര്, മീനാക്ഷി, കലാഭവന് ഷാജോണ്, കെപിഎസി ലളിത തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ രചിച്ചത്. ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതരായ ബിബിൻ ജോർജ്ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റെയുമാണ് തിരക്കഥ. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു ബിജിബാൽ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.