കൊറിയൻ ചിത്രങ്ങളും ഓൺലൈൻ ഗെയിമുകളും കുട്ടികളിലെ അക്രമപ്രവണത വളർത്തുന്നു: നിയമസഭയിൽ ആഭ്യന്തരമന്ത്രി

','

' ); } ?>

ക്രൈം സിനിമകളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച് സംസ്ഥാന സർക്കാർ. ക്രൈം സിനിമകൾ, പ്രത്യേകിച്ച് കൊറിയൻ ചിത്രങ്ങൾ, കുട്ടികളിലെ അക്രമപ്രവണത വളർത്തുന്നുവെന്ന പരാതികൾ ജനങ്ങളിൽനിന്ന് വ്യാപകമായി ഉയരുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. വി. മുരളീധരൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല, പല സിനിമകളും കുട്ടികളിൽ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി ജനങ്ങളിൽനിന്ന് തന്നെ ഉയർന്നു വരുന്നുണ്ട്. പല രാജ്യങ്ങളിലും ഉള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് ഉണ്ടാകുന്നുണ്ട്. ഇത്തരം സിനിമകൾ അക്രമവാസന വർധിപ്പിക്കുകയാണ്’, ആഭ്യന്തരമന്ത്രി പറഞ്ഞു.

കുട്ടികളിലെ അക്രമവാസനയും ഓൺലൈൻ ഗെയിമിംഗിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും തടയുന്നതിനായി ‘സൈബർ സേഫ് കേരള’ എന്ന പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ ലോകത്തെ ഇത്തരം ഭീഷണികളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.