ആക്ഷൻ ചിത്രീകരത്തിനിടെ രാം ചരണിന് പരിക്ക്; കണ്ണിനു മുകളിൽ നാല് തുന്നൽ

','

' ); } ?>

സിനിമ ചിത്രീകരണത്തിനിടെ തെലുഗ് നടൻ രാം ചരണിന് അപകടം. നടന്റെ കണ്ണിന് മുകളിലായിട്ടാണ് പരിക്കേറ്റിരിക്കുന്നത്. നാല് തുന്നലുകളുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പെഡ്ഡി’യുടെ ആക്ഷൻ ചിത്രീകരത്തിനിടെയാണ് സംഭവം.

“കണ്ണിന് പരിക്കേറ്റുവെന്നാണ് പ്രചാരണം. അത് വാസ്തവമല്ല. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. കണ്ണിന് കുഴപ്പമൊന്നുമില്ല. പരിക്ക് ഗുരുതരമല്ലാത്തതിനെത്തുടർന്ന് അദ്ദേഹം സെറ്റിൽ തിരിച്ചെത്തി. വിഷമിക്കേണ്ട കാര്യങ്ങളൊന്നുമില്ല”. രാം ചരണിന്റെ ടീം അറിയിച്ചു.

പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് പെഡ്ഡിയിലെ നായിക.ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 2024 നവംബറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പുറത്തുവിട്ടത്. എ ആർ റഹ്‌മാനാണ് സംഗീതം.