രജനികാന്തിന്റെ ഉപദേശകന്‍ തമിഴരുവി മണിയന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. രജനികാന്ത് രാഷ്ട്രീയം ഉപേക്ഷിച്ചതിന് പിന്നാലെയാണ് തമിഴരുവി മണിയന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. ജീവിതാവസാനം വരെ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അദ്ദേഹം പ്രസ്താവനലൂടെ അറിയിച്ചത്. എന്നാല്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയത് കൊണ്ടാണോ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള കാരണമായന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് പുതിയ പാര്‍ട്ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്. പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ മണിയനെ അതിന്റെ ഉപദേശകനായി രജനികാന്ത് നിയമിച്ചിരുന്നു.
ജീവിതാവസാനം വരെ ഇനി രാഷ്ട്രീയത്തിലേക്കില്ല;തമിഴരുവി മണിയന്‍
','' );
}
?>