
മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന തുടരുമിനൊപ്പം ക്ലാഷ് റിലീസിനൊരുങ്ങി രജനികാന്തിന്റെ ഭാഷയും, ജയന്റെ ശരപഞ്ജരവും. തുടരും ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും.
30 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ തിരിച്ചെത്തുകയാണ് രജനികാന്ത് ചിത്രം ‘ബാഷ’. 1995 ജനുവരി 12നാണ്ചിത്രം ആദ്യം റിലീസ് ചെയ്തത്. നഗ്മ, രഘുവരൻ, ദേവൻ, ശരൺരാജ്, സത്യപ്രിയ തുടങ്ങി വമ്പൻ താരനിര ഒരുമിച്ചെത്തിയ ചിത്രമായിരുന്നത്. ചിത്രത്തിലെ പാട്ടുകളൊക്കെ തന്നെ ഹിറ്റായിരുന്നു.
മറ്റൊരു ചിത്രം , ആക്ഷൻ ഹീറോ ജയൻ നായകനായ ക്ലാസ്സിക് ചിത്രം ‘ശരപഞ്ചരം’മാണ്. 1979-ൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം ജയന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ സിനിമ കൂടിയാണ്. മൂന്ന് സൂപ്പർസ്റ്റാറുകളുടെ സിനിമ ഒരേ സമയം ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.