“എന്റെ പ്രകടനം കാണാൻ വേണ്ടി മാത്രം രജനി സാർ സെറ്റിൽ കാത്തുനിന്നു, അദ്ദേഹം എഴുന്നേറ്റു കൈയടിക്കുകയും ചെയ്തു”; സുരാജ് വെഞ്ഞാറമൂട്

','

' ); } ?>

രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലർ 2 വിന്റെ പ്രീ-റിലീസ് ചടങ്ങിൽ ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തനിക്ക് രജനികാന്തിൽ നിന്നും ലഭിച്ച അഭിനന്ദനം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്ന രജനി സാർ, തന്റെ പ്രകടനം കാണാൻ മാത്രമായി സെറ്റിൽ തുടരുകയായിരുന്നെന്ന് സുരാജ് വെഞ്ഞാറമൂട് ഓർമിച്ചു. സംവിധായകൻ കട്ട് പറഞ്ഞ നിമിഷം രജനികാന്ത് എഴുന്നേറ്റുനിന്ന് കയ്യടിച്ചത് കണ്ട് സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരും കയ്യടിക്കാൻ തുടങ്ങിയെന്നും, തനിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും സൂപ്പർസ്റ്റാറിന്റെ ഈ അഭിനന്ദനം അതിനേക്കാൾ വിലമതിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്ര വലിയ താരമായാലും സിനിമയെക്കുറിച്ചും സഹതാരങ്ങളുടെ അഭിനയരീതികളെക്കുറിച്ചും അറിയാൻ അദ്ദേഹം കാണിക്കുന്ന താൽപ്പര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും സുരാജ് വ്യക്തമാക്കി.

സുരാജിന്റെ വാക്കുകൾ;

“രജനി സാർ തന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, എന്നാൽ എന്റെ പ്രകടനം കാണാൻ അദ്ദേഹം അവിടെത്തന്നെ നിന്നു. ഞാൻ എന്റെ കഥാപാത്രമായി നിന്ന് ആ രംഗം ചെയ്തു, സംവിധായകൻ ‘കട്ട്’ എന്ന് പറഞ്ഞ നിമിഷം ആരോ കൈയടിക്കുന്നത് ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ രജനികാന്ത് സാർ തന്നെ. അദ്ദേഹം എഴുന്നേറ്റു കൈയടിക്കുന്നത് കണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്. അഭിനയത്തിന് എനിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ ഈ അഭിനന്ദനം ആ അവാർഡിനേക്കാൾ വിലമതിക്കുന്നതാണ്. എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും സിനിമകളെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും അവരുടെ അഭിനയരീതികളെക്കുറിച്ചും അറിയാൻ അദ്ദേഹം കാണിക്കുന്ന താൽപ്പര്യം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ശരിക്കും ഒരു പ്രചോദനമാണ്.

ബ്ലോക്ക്ബസ്റ്റർ വിജയമായ ജയിലറിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ 2. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

Leave a Reply

Your email address will not be published. Required fields are marked *