
നടന്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നു തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റി റജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.
രജനീകാന്തിന്റെ പേരിലാണ് മക്കൾ സേവൈ കക്ഷി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയത്. ഇക്കാര്യത്തിൽ രജനീകാന്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31 ന് പ്രഖ്യാപിക്കൂ എന്ന് താരത്തിന്റെ ഓഫീസ് അറിയിച്ചു.