“ജയലളിതയുടെ ആളുകൾ തുറന്ന ജീപ്പിലിട്ട് മർദിച്ചു , പോലീസുകാർ പോലും നോക്കി നിന്നപ്പോൾ രക്ഷിച്ചത് നടൻ ഭാഗ്യരാജ്”; വെളിപ്പെടുത്തി രജനികാന്ത്

','

' ); } ?>

ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിന് തന്നെ തുറന്ന ജീപ്പിൽ വെച്ച് ആരാധകരും പാർട്ടി പ്രവർത്തകരുമെല്ലാം മർദിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. അന്ന് പോലീസുകാർ നോക്കി നിന്നുവെന്നും, നടനും സംവിധായകനുമായ ഭാഗ്യരാജാണ് തന്നെ രക്ഷിച്ചതെന്നും രജനികാന്ത് പറഞ്ഞു. ഇന്ത്യൻ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“1995ൽ ശിവാജി ഗണേശന് ഷെവലിയർ കിട്ടിയതിനു ആദരിക്കുന്ന സമയം. അന്നത്തെ മുഖ്യമന്ത്രി ജയലളിത ആയിരുന്നു അത് നടത്തുന്നത്. പരിപാടിയുടെ അവസാനം നന്ദി പറയാനുള്ള ചുമതല എനിക്കായിരുന്നു. ഞാൻ അന്ന് പ്രസംഗിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു. വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ എഐഡിഎംകെ പാർട്ടിക്കാരും ആരാധകരുമെല്ലാം എനിക്കെതിരെ തിരിഞ്ഞിരുന്നു. എന്നോട് ജീപ്പിൽ കയറാൻ പറഞ്ഞു, എന്നെ അതിൽ കയറ്റി, ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എൻ്റെ തലക്കിട്ടു അടിക്കുകയും അല്ലാതെ പുറകിൽ നിന്നുമൊക്കെ തല്ലുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തെറിയും. ഇതെല്ലാം കണ്ട് കൊണ്ട് ഒരു പൊലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്. പക്ഷേ പുള്ളിക്ക് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ പറഞ്ഞത് കൊണ്ട് അയാൾ പേടിച്ച് നിൽക്കുകയാണ്.” രജനികാന്ത് പറഞ്ഞു.

“അപ്പോഴാണ് ഭാഗ്യരാജ് സാർ ഇത് കാണുന്നത്. അദ്ദേഹം പൊലീസ് ഓഫിസറോട് ചെന്ന് അത് നിർത്താൻ പറഞ്ഞു. പുള്ളി ഒന്നും മിണ്ടിയില്ല. ഇദ്ദേഹം ചൂടാവാൻ തുടങ്ങി. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകും, പ്രശ്‌നം ഉണ്ടാക്കും, മാധ്യമങ്ങളെ അറിയിക്കും, അങ്ങനെ അവസാനം ആ പൊലീസ് ഓഫിസറെ വിരട്ടിച്ചാണ് എന്നെ ആ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നത്. ഇദ്ദേഹം വേറൊരു വണ്ടി എനിക്ക് അറേഞ്ച് ചെയ്‌ത്‌ തന്നു എന്നെ അതിൽ കയറ്റി വിട്ട് ‘വീട്ടിൽ ചെന്നിട്ട് കണ്ടിപ്പാ എന്നെ ഫോൺ ചെയ്യണം’ എന്ന് പറഞ്ഞു എനിക്ക് ധൈര്യം തന്ന് അയച്ചു. ആ നന്ദി ഒരിക്കലും ഞാൻ മറക്കില്ല സാർ.” രജനികാന്ത് കൂട്ടിച്ചേർത്തു.