തലൈവര്‍ക്കൊപ്പം ഉലകനായകന്‍

','

' ); } ?>

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ കാര്‍ത്തി ചിത്രം ‘കൈദി’യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് രജനികാന്തും കമല്‍ ഹാസനും വെളളിത്തിരയില്‍ ഒന്നിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

എ.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ദര്‍ബാറാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. ലൈക പ്രെഡക്ഷസാണ് ദര്‍ബാറിന്റെ നിര്‍മ്മാതാക്കള്‍. നയന്‍താര, സുനില്‍ ഷെട്ടി, പ്രതീക് ബാബര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍ , സന്തോഷ് ശിവന്‍ ഛായാഗ്രാഹണം, ശ്രീധര്‍പ്രസാദ് ചിത്രത്തിന്റെ എഡിറ്റിംഗ്.ദര്‍ബാര്‍ 2020ല്‍ പുറത്തിറങ്ങും. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ വിന്റെ തിരക്കുകളിലാണ് കമല്‍ ഹാസന്‍ ഇപ്പോള്‍.