ലോകേഷ് ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി രജനീകാന്തും കമല്‍ ഹാസനും

','

' ); } ?>

46 വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ ഒന്നിക്കാനൊരുങ്ങി രജനീകാന്തും കമല്‍ ഹാസനും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയിലായിരിക്കും ഇരുവരും ഒരുമിച്ചെത്തുക. ചിത്രത്തിൽ ഗ്യാങ്സ്റ്റർ കഥാപാത്രമാണ് ഇരുവരും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. കഥയെ കുറിച്ചോ മറ്റ് വിശദാംശങ്ങളെ കുറിച്ചോ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. 1979ല്‍ റിലീസ് ചെയ്ത ഐവി ശശി ചിത്രം അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

അമരന്‍, തഗ് ലൈഫ് എന്നിവ നിര്‍മിച്ച കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ രജനീകാന്ത് വില്ലനായാണ് അഭിനയിച്ചത്. പിന്നീട് മൂണ്ട്രു മുടിച്ചു, അവര്‍കള്‍, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.

കൈതി 2വിന് മുൻപ് ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പല ഓൺലൈൻ പോർട്ടുകളിലെ റിപ്പോർട്ട്. അതേസമയം രജനീകാന്ത് – ലോകേഷ് കനകരാജ് ചിത്രം കൂലി ഓഗസ്റ്റ് 14നാണ് തിയേറ്ററിലെത്തിയത്. വെറും അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 206.5 കോടി നേടിയിരുന്നു. ആഗോളതലത്തില്‍ 404 കോടിയും ചിത്രം കളക്ട് ചെയ്തു.