ആരോഗ്യപ്രശ്‌നമുണ്ട്…രാഷ്ട്രീയ പ്രവേശന അന്തിമ തീരുമാനം ഉടന്‍

','

' ); } ?>

രാഷ്ട്രീയ പ്രവേശനത്തില്‍നിന്നു പിന്മാറുന്നതായി കാണിച്ചു രജനി എഴുതിയതായി പറയപ്പെടുന്ന കത്ത് വ്യാജമാണെന്ന് നടന്‍ രജനീകാന്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചകത്ത് തന്റേതല്ലെന്നും എന്നാല്‍, ആരോഗ്യ സ്ഥിതിയെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും ട്വീറ്റില്‍ പറയുന്നു.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങുണ്ടെന്നും, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തന്നെ പിന്തുണക്കുന്നവരുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണു രജനിയുടെ ട്വീറ്റ്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കാണ് രജനിയുടെ ട്വീറ്റ് തുടക്കമിട്ടിരിക്കുന്നത്‌.