പാര്‍വതിയോട്…സ്ത്രീ വിരുദ്ധതയെ ഹലാലാക്കാന്‍ കൂട്ട് നില്‍ക്കുന്നത് ശരിയാണോ?

ഹലാല്‍ ലവ് സ്‌റ്റോറി എന്ന സിനിമയിലഭിനയിച്ച നടി പാര്‍വതി തിരുവോത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ചിത്രത്തില്‍ അഭിനയ പരിശീലകയായാണ് താരമെത്തിയത്. സിനിമ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് ഹീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വരുദ്ധപരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാര്‍വതി സ്ത്രീ വിരുദ്ധതയെ ഹലാലാക്കാന്‍ കൂട്ട് നില്‍ക്കുന്നത് ശരിയാണോ? എന്നാണ് താരം ചോദിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റ് താഴെ…

സ്ത്രീ വിരുദ്ധനായ ഭര്‍ത്താവല്ലാതെ ആ റോള്‍ ചെയ്യാന്‍ ആരുമില്ലാത്തതുകൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക..സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നില്‍ക്കുന്ന അഭിനയ പരിശീലിക…’എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാന്‍ ഇതിന് തയ്യാറാവുന്നു’ എന്ന ന്യായികരണവുമുണ്ട് …ഒരു പോലീസ് ഓഫീസര്‍ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രീ വിരുദ്ധതതന്നെയാണ്..അത് കണ്ടു പിടിച്ചവര്‍ ഇത്തരം വര്‍ഗ്ഗീയ സംഘടനകളെ വെള്ള പൂശാന്‍ വേണ്ടി സ്ത്രീ വിരുദ്ധതയെ ഹലാലാക്കാന്‍ കൂട്ട് നില്‍ക്കുന്നത് ശരിയാണോ?…