അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ തന്റെ രാഷ്ട്രീയ നിലപാട് രൂപപ്പെടാൻ കാരണമായ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ് സൂപ്പർസ്റ്റാർ രജനീകാന്ത്. നിർണായകമായ ഈ സംഭവത്തെ അദ്ദേഹം “വളരെ അസ്വസ്ഥവും മറക്കാനാകാത്തതും” എന്നാണ് വിശേഷിപ്പിച്ചത്.
1995-ൽ റിലീസ് ചെയ്ത ബാഷ എന്ന സിനിമയുടെ നൂറാം ദിനാഘോഷച്ചടങ്ങിനിടെയാണ് വിവാദപരമായ സംഭവം ഉണ്ടായത്. അന്ന് വേദിയിൽ തമിഴ്‌നാട് മന്ത്രിസഭയിലെ അംഗമായിരുന്ന ആർ.എം. വീരപ്പനുമുണ്ടായിരുന്നു. , വേദിയിൽ ഒരു മന്ത്രി ഉള്ളതായി പോലും ഓർക്കാതെ സർക്കാരിനെതിരെ പറഞ്ഞതായും, അതിന്റെ പ്രത്യാഘാതം വീരപ്പന് നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗത്തിൽ പ്രതികരിക്കാതിരുന്നതിന്റെ പേരിൽ ജയലളിതയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയാണുണ്ടായത്. “ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,” എന്നും, “ആ മുറിവ് ഒരിക്കലും ഉണങ്ങില്ല”. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറഞ്ഞു. പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി.” രജനീകാന്ത് പറഞ്ഞു, “ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. കാരണം വേദിയിൽ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാൻ ആർഎംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സ്വന്തം തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന് ആർഎംവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആർഎംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർത്ഥ കിംഗ് മേക്കറും ആയത്. രജനീകാന്ത് പറഞു.
ഈ സംഭവത്തിന് പുറമേയും ജയലളിതയെ എതിർക്കാൻ നിരവധി കാരണങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.