സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. ആത്മീയ രാഷ്ട്രീയമാണ് തന്റേതെന്ന് നേരത്തെ തന്നെ രജനികാന്ത് വ്യക്തമാക്കിയിരുന്നു.അതിനുപിന്നലെ ഇത് ബി ജെ പിയിലേക്കുളള ചുവടുവെപ്പാണോ എന്നരീതിയിലുളള ചര്‍ച്ചകളും സജീവമായി.താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31 നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയത് സോഷ്യല്‍ മീഡിയില്‍ പുതിയ സംവാദങ്ങള്‍ക്ക് വഴിവെക്കുകയാണ് .
രജനിക്ക് മോദിയുടെ ആശംസ …പിന്നിലെന്താകും?
','' );
}
?>