ടെലിവിഷന്‍ ചാനലുമായി തലൈവര്‍

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ  സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സ്വന്തം ചാനല്‍ വരുന്നു. ചാനല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി രജനിയുടെ ടീം എന്‍.ഒ.സി സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചു കഴിഞ്ഞു.

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ വി.എം സുധാകറാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നി പേരുകള്‍ ആണ് ഇപ്പോള്‍ നിലവില്‍ പറഞ്ഞു കേള്‍ക്കുന്നത്. തന്റെ പേരും ചിത്രവും വെച്ച് ചാനല്‍ തുടങ്ങുന്നതില്‍ രജനിക്ക് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.