പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വാങ്ങിയ വാഴപ്പഴത്തിന്റെ വിലകണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന്‍
രാഹുല്‍ ബോസ്. രണ്ടു പഴത്തിന് വില 442 രൂപ. രാഹുല്‍ തന്നെയാണ് ജിഎസ്ടി ഉള്‍പ്പടെയുള്ള ബില്ല് ട്വിറ്ററില്‍ പങ്കുവെച്ചത്.
ജിം സെഷന് ശേഷം ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് ചുമത്തിയിരിക്കുന്നത്. ബില്ല് കണ്ട് ശരിക്കും കണ്ണ്തള്ളിപ്പോയെന്ന് രാഹുല്‍ ബോസ് ട്വിറ്റര്‍ വിഡിയോയില്‍ പറയുന്നുണ്ട്. ‘വിശ്വസിക്കണമെങ്കില്‍ നിങ്ങള്‍ ഈ ബില്ല് തീര്‍ച്ചയായും കാണേണ്ടി വരും. പഴങ്ങള്‍ നമ്മുടെ നിലനില്‍പ്പിന് ഹാനികരമല്ലെന്ന് ആരാണു പറഞ്ഞത്.’ എന്ന വാക്കുകളോട് കൂടിയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചത്.
ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലന്നും ആരാധകര്‍ പറയുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വന്‍ തുക കൊടുത്ത് റൂം ബുക്ക് ചെയ്യുന്ന നിങ്ങള്‍ക്ക് രണ്ട് പഴത്തിന് 442 രൂപ കൊടുത്താലെന്തെന്നും ചിലര്‍ ചോദിക്കുന്നു.