
ചെന്നൈയിലുള്ള തന്റെ വീട് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളാക്കി മാറ്റി നടനും, നിര്‍മാതാവുമായ രാഘവ ലോറന്‍സ്. തന്റെ പുതിയ ചിത്രം
കാഞ്ചന-4ന് ലഭിച്ച മുന്‍കൂര്‍ പ്രതിഫലത്തില്‍നിന്നാണ് സ്‌കൂള്‍ നടത്തിപ്പിന്റെ ചെലവ് കണ്ടെത്തുന്നത്. ഓരോ സിനിമയില്‍നിന്നും കിട്ടുന്ന വരുമാനത്തില്‍ ഒരു പങ്ക് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവെക്കാറുണ്ട്.
നൃത്തസംവിധായകനായിരിക്കേ കിട്ടിയ പ്രതിഫലം ഉപയോഗിച്ചാണ് ലോറൻസ് ചെന്നൈയിലെ വീടു വാങ്ങിയത്. പിന്നീട് വാടകവീട്ടിലേക്കു മാറിയപ്പോൾ ഈ വീട് അനാഥക്കുട്ടികൾക്കുള്ള അഭയകേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ വളർന്ന വേളാങ്കണ്ണിയെന്ന യുവതിയെയാണ് സ്‌കൂളിലെ ആദ്യ അധ്യാപികയായി നിയമിക്കുന്നതെന്ന് ലോറൻസ് പറഞ്ഞു.ഈ വീട്ടിൽ വളർന്ന മറ്റു കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ലോറൻസിന്റെ പ്രഖ്യാപനം. സ്കൂകൂളിൻ്റെ നടത്തിപ്പുസംബന്ധിച്ച മറ്റു കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
നര്‍ത്തകനും നൃത്തസംവിധായകനുമായി സിനിമാരംഗത്തുവന്ന് നടനും സംവിധായകനും നിര്‍മാതാവുമായി മാറിയ ലോറന്‍സ് ദാനധര്‍മങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ്.