“പറഞ്ഞ പ്രതിഫലം നൽകിയില്ല, ഞങ്ങളെ അവർ ശരിക്കും ബുദ്ധിമുട്ടിച്ചു”; ആദ്യ സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രാധിക ആപ്‌തെ

','

' ); } ?>

ആദ്യ സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി രാധിക ആപ്‌തെ. സിനിമയുടെ നിർമ്മാതാക്കൾ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും, പറഞ്ഞ പ്രതിഫലം നൽകിയില്ലെന്നും രാധിക പറഞ്ഞു. കൂടാതെ പ്രൊഡക്ഷൻ ടീമിന്റെ പെരുമാറ്റം അത്രയും മോശമായിരുന്നെന്നും, അത് കൊണ്ട് ആദ്യ ചിത്രം തന്റെ കരിയറിന്റെ ഭാഗമായി കണക്കാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാധിക കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

“2005-ലെ വാ! ലൈഫ് ഹോ തോ ഐസി! എന്ന ചിത്രത്തിലെ അനുഭവങ്ങൾ ഞാൻ മാരകകണ് ശ്രമിക്കുകയാണ്. ആ സിനിമയുടെ നിർമ്മാതാക്കൾ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. വളരെ മോശം പ്രൊഡ്യൂസർമാരായിരുന്നു. എനിക്ക് താമസസൗകര്യം ഒരുക്കിയില്ല, പറഞ്ഞ പ്രതിഫലം നൽകിയില്ല. ഞാനും അമ്മയും കരാറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ‘ഊർമിള മാതോന്ദ്കർ പോലും കരാറിൽ ഒപ്പിട്ടിട്ടില്ല. ഞങ്ങളെ അവർ ശരിക്കും ബുദ്ധിമുട്ടിച്ചു.” രാധിക പറഞ്ഞു.

“സിനിമയുടെ സംവിധായകനായ മഹേഷ് മഞ്ജരേക്കർ നല്ല വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ നിർബന്ധപ്രകാരമാണ് ഞാൻ സിനിമയിലെത്തിയത്. പ്രൊഡക്ഷൻ ടീമിന്റെ പെരുമാറ്റം അത്രയും മോശമായതിനാലാണ് ആ ചിത്രം എന്റെ കരിയറിന്റെ ഭാഗമായി കണക്കാക്കാൻ ആഗ്രഹിക്കാത്തത്.” രാധിക കൂട്ടിച്ചേർത്തു.

രാധിക കോളേജിൽ പഠിക്കുമ്പോൾ അഭിനയിച്ച ബ്രെയിൻ സർജൻ എന്ന നാടകം കണ്ടാണ് മഹേഷ് മഞ്ജരേക്കർ സിനിമയിലേക്ക് ക്ഷണിച്ചത്. ആ സിനിമയ്ക്ക് ശേഷം പഠനം പൂർത്തിയാക്കാൻ വേണ്ടി താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. വർഷങ്ങൾക്ക് ശേഷമാണ് രാധിക വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ ടിസ്കക ചോപ്ര സംവിധാനം ചെയ്‌ത സാലി മൊഹബത്ത് എന്ന സൈക്കോളജിക്കൽ ത്രില്ലറിലെ അഭിനയത്തിന് രാധികയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.