ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ സിനിമ കാണൂ

ചലച്ചിത്രാസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗമൊരുക്കി പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസ്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍ ഇപ്പോള്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കിയിരിക്കുകയൊണ് ഫസ്റ്റ്‌ഷോസ്. പ്രേക്ഷകര്‍ക്ക് എത്രയും ലളിതമായി തങ്ങളുടെ മനസ്സിനിണങ്ങിയ പ്രോഗ്രാമുകളും പ്രിയപ്പെട്ട സിനിമകളും കാണാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. മലയാളത്തിലെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ ഫസ്റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. മറ്റ് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒട്ടേറെ പുതുമകളും സ്‌പെഷ്യല്‍ ഓഫറുകളും പ്രേക്ഷകര്‍ക്കൊരുക്കുന്ന പ്ലാറ്റ്‌ഫോം കൂടിയാണ് ഫസ്റ്റ്‌ഷോസ്. ഈ ഓണത്തിന് ഒട്ടേറെ സ്‌പെഷ്യല്‍ ഓഫറുകളാണ് ഫസ്റ്റ്‌ഷോസ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെയാണ് ക്യൂ ആര്‍ കോഡ് സംവിധാനവും നടപ്പിലാക്കിയത്.

ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി ഫസ്റ്റ്‌ഷോസ് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്‌മെന്റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്‌ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്‌സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സ്‌റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാരമാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്‌ഷോസിക്കുള്ളത്. യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്‌ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്.