പുഴ മുതല്‍ പുഴ വരെ എന്ന അലി അക്ബര്‍ ചിത്രത്തിന്റെ അവസാന ജോലികള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. ‘എന്റെ സിനിമ ചുരുളിയല്ല അച്ഛനും അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ചു കാണണം, അപ്പോള്‍ പോലും 1921 ലെ ക്രൂരതയുടെ 10 %പോലും ഞാന്‍ കാണിക്കില്ല, അത് കണ്ടിരിക്കാന്‍ പ്രേക്ഷകന് കഴിയില്ല’. അലി അക്ബര്‍ പറയുന്നു. നേരത്തെ ബി.ജെ.പിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞപ്പോള്‍ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഭാരവാഹിത്വത്തില്‍ നിന്നൊഴിഞ്ഞെങ്കിലും താന്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. അലി അഖ്ബറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
‘സമയമില്ല.. സമയമില്ല.. പ്രഭാതം മുതല്‍ പാതിരാത്രി വരെ കമ്പ്യൂട്ടറിന് മുന്നിലാണ്, പത്തുപേരുടെ പണി ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ട്, സത്യം സത്യമാവാന്‍ വേണ്ടി പരമാവധി പണിപ്പെടുന്നു,.. എന്റെ സിനിമ ചുരുളിയല്ല അച്ഛനും അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ചു കാണണം, അപ്പോള്‍ പോലും 1921 ലെ ക്രൂരതയുടെ 10 %പോലും ഞാന്‍ കാണിക്കില്ല, അത് കണ്ടിരിക്കാന്‍ പ്രേക്ഷകന് കഴിയില്ല. കയ്യില്‍ നിങ്ങള്‍ തന്ന ഭിക്ഷ അതും ചെറിയ ഭിക്ഷ അതുകൊണ്ട് എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാന്‍ ചെയ്യുന്നു, മിത്രങ്ങള്‍ ഒരു ശതമാനമെങ്കില്‍ ശത്രുക്കള്‍ 99 ശതമാനം അവരുടെ പുലയാട്ടുകള്‍ക്ക് മുന്‍പില്‍ മുട്ട് മടക്കാതെ സധൈര്യം ഞാനും നിങ്ങളും മുന്‍പോട്ടു പോയി, എന്നേ അരച്ച് കലക്കി കൊടുത്താല്‍ വടിച്ചു നക്കാന്‍ കാത്തിരിക്കുന്ന സുടാപ്പികള്‍ കൊലവിളിയുമായി പിന്നാലെയുണ്ട്, അവര്‍ക്ക് തുപ്പലിനെ ന്യായീകരിക്കാന്‍ ആയിരം നാവുള്ളപ്പോള്‍ വാരിയന്‍ കുന്നനേ മസില്‍ മാനാക്കാനും ആയിരം നാവുണ്ടാവും, അപ്പോഴും ഇയ്യാളൊരു കീടമായിരുന്നു എന്ന് പറയാനുള്ള ആര്‍ജ്ജവം നമുക്കും വേണം. 1921 ഹിന്ദു വംശഹത്യയുടെ സത്യം സത്യമായി എത്തും. എന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട്.. നിങ്ങള്‍ തന്ന ഭിക്ഷയുടെ അളവുകോല്‍ വച്ച് ഞാന്‍ പരമാവധി വിയര്‍പ്പൊഴുക്കുന്നുണ്ട്. കൂടെ വേണം. പ്രാര്‍ത്ഥന ഉണ്ടാവണം. നിങ്ങളുടെ പ്രാര്‍ത്ഥന അതുതന്നെയാണെന്റെ വിജയം. എന്റെ കൂടെയുണ്ടാവണം. എന്നേ ഇല്ലാതാക്കുവാന്‍ കൊതിക്കുന്ന എല്ലാ സുടാപ്പികള്‍ക്കും നല്ല നമസ്‌കാരം. ഞാന്‍ ഇവിടെ ഉണ്ടാവും,നിങ്ങള്‍ വെട്ടിയാല്‍ ശ്വാസം ബാക്കിയുണ്ടങ്കില്‍ ഗാന്ധിയെപ്പോല്‍ രാമാ എന്ന് വിളിച്ചിട്ടേ ഉയിര് വിടൂ. നന്ദി’.