സിജു വില്‍സന്‍ നായകനാകുന്ന പുഷ്പകവിമാനം ടൈറ്റില്‍ പ്രകാശനം ചെയ്തു

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു ‘തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയില്‍ അതില്‍ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തത്.സി സി എല്‍. കേരളാ സ്‌ട്രൈക്കേഴ്‌സ് ഉടമയും തമിഴ് നടന്നു മായ രാജ്കുമാര്‍ സേതുപതി,ഇടവേള ബാബു റിയാസ് ഖാന്‍, ബിനീഷ് കൊടിയേരി തുടങ്ങിയവര്‍ അക്കൂട്ടത്തിലെ പ്രധാനികളാണ്. .ഈ ചിത്രത്തിന്റെ പ്രധാന ശില്‍പ്പികളായ
സംവിധായകന്‍ ഉല്ലാസ് കൃഷ്ണാ, നിര്‍മ്മാതാവ് ജോണ്‍ കുടിയാന്‍മല,നായകന്‍ സിജു വില്‍സന്‍, അജ്മല്‍ ഹസ്സന്‍ (,ആരിഫാ പ്രൊഡക്ഷന്‍സ്. ഡിസ്ട്രിബ്യൂഷന്‍ ) എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.ഒരു മെയില്‍ നഴ്‌സിന്റേയും ഫീമെയില്‍ നഴ്‌സിന്റേയും ജീവിതം രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.സിജു വില്‍സന്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നമൃത ( വേല ഫെയിം) നായികയാകുന്നു.സിദ്ദിഖ്, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്.സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം – രാഹുല്‍ രാജ്.ഛായാഗ്രഹണം -രവിചന്ദ്രന്‍,എഡിറ്റിംഗ് – അഭിലാഷ് മോഹന്‍,എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – അഭിലാഷ് നാരായണന്‍.പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ രാജ്കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രംറയോണാ റോണാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല നിര്‍മിക്കുന്നു .ആരിഫാ പ്രൊഡക്ഷന്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.വാഴൂര്‍ ജോസ്.