ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്.
ചിത്രത്തിന്റ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുളള ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സോണി ലിവില്‍ ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്.