നിവിന്‍ പോളി – ഹനീഫ് അദേനി ചിത്രം; ആദ്യ ഷെഡ്യൂള്‍ ദുബായിയില്‍ പൂര്‍ത്തിയായി

','

' ); } ?>

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയില്‍ തുടക്കം കുറിച്ചത്. 55 ദിവസങ്ങള്‍ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ കേരളത്തില്‍ ഷൂട്ട് ചെയ്യും.

മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിനും ഒരുമിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതുവരെ ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഇന്ദ്രജിത്ത് ബാബു.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്തിരിക്കുന്ന തുറമുഖം എന്ന സിനിമ നിലവില്‍ തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.