
നടി പൂര്‍ണിമ ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്.ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമയിലാണ് താരം അഭിനയിക്കുന്നത്.’കൊബാള്‍ട്ട് ബ്ലൂ’ എന്നാണ് ചിത്രത്തിന്റെ പേര്.അതേ പേരിലുള്ള സച്ചിന്‍ കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ് ചിത്രം. ഒരു ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ പൂര്‍ണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാകും ‘കൊബാള്‍ട്ട് ബ്ലൂ’. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ.
പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്‍. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ക്യാമറ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണ് ‘കൊബാള്‍ട്ട് ബ്ലൂ’. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് നോവല്‍ പറയുന്നത്.
നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.