പുതുമുഖങ്ങളുമായി ‘പുളള് ‘

പൊതുജനങ്ങളില്‍ നിന്ന് ധനശേഖരണം നടത്തി നിര്‍മ്മിച്ച ‘പുളള് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ബിജു മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റിയാസ് റാസ്, പ്രവീണ്‍ കേളിക്കോടന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫസ്റ്റ് ക്ലാപ് എന്ന സംഘടനയാണ് ചിത്രത്തിന് പിന്നില്‍. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യവും അഭിരുചിയുമുളള പുതുമുഖങ്ങളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചത്.ഷബിതയാണ് കഥ ഒരുക്കിയിരിക്കുന്നത്. ഷബിതയ്‌ക്കൊപ്പം വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അജി വാവച്ചനാണ് ഛായാഗ്രഹണം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.