പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് വി. പാണ്ഡ്യൻ അന്തരിച്ചു

','

' ); } ?>

മലയാള സിനിമാ ലോകത്ത് പതിറ്റാണ്ടുകളോളം ചമയകലയുടെ വിസ്മയം തീർത്ത പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് വി. പാണ്ഡ്യൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിൽ വെച്ചാണ് വിടപറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ ആണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ച ചിത്രം.

പതിനാറാം വയസ്സിൽ പ്രശസ്ത നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജന്റെ സഹായിയായാണ് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യൻ മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ കൂടെയും തമിഴിൽ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം പൂർണ്ണമായും ചമയരംഗത്തേക്ക് തിരിയുന്നത്. 1972-ൽ പുറത്തിറങ്ങിയ ‘പുള്ളിമാൻ’ എന്ന സിനിമയിലൂടെ മേക്കപ്പ് അസിസ്റ്റന്റായി തുടക്കം കുറിച്ച അദ്ദേഹം, 1978-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത ‘മദാലസ’യിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്.

അഞ്ചര പതിറ്റാണ്ടു നീണ്ട സിനിമാജീവിതത്തിൽ അഞ്ഞൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചത്. കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം കൂട്ടാളിയായിരുന്ന പാണ്ഡ്യൻ, 2001-ൽ കമൽ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.

‘യോദ്ധ’, ‘ആറാം തമ്പുരാൻ’, ‘ഭാഗ്യദേവത’, ‘അലിഭായ്’, ‘ബ്ലാക്ക്’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ തുടങ്ങി മലയാളത്തിലെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്ന അദ്ദേഹം രജനികാന്ത്, കമൽഹാസൻ, എൻ.ടി.ആർ, എസ്.വി.ആർ, കൃഷ്ണ തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമാലോകത്തെ വമ്പൻ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *