തൊഴിലാളി ദിനത്തിൽ സഹപ്രവർത്തകർക്ക് സമ്മാനം നൽകി നിർമാതാവ് വേണു കുന്നപ്പിള്ളി

','

' ); } ?>

തൊഴിലാളി ദിനത്തിൽ സഹപ്രവർത്തകർക്ക് സമ്മാനം നൽകി നിർമാതാവ് വേണു കുന്നപ്പിള്ളി. രേഖാചിത്രം സിനിമയുടെ അണിയറപ്രവർത്തകർക്കാണ് സിനിമയ്ക്കായി ലഭിച്ച പ്രതിഫലത്തിന് പുറമെ മറ്റൊരു നിശ്ചിത തുക കൂടി വേണു കുന്നപ്പിള്ളി നൽകിയത്.
രേഖാചിത്രത്തിന്റെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും ഈ തുക ലഭിച്ചതായും ഷമീര്‍ പറയുന്നു. നേരത്തെ മാളികപ്പുറം എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കും ഇത്തരത്തിൽ സമ്മാനം ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്‌നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വര്‍ഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞ ശമ്പളം എല്ലാവര്‍ക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ്. എന്നാല്‍ ലോകതൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടില്‍ കാവ്യാ ഫിലിം കമ്പനിയില്‍നിന്ന് ഒരു തുക ക്രെഡിറ്റായി.

വിളിച്ചു ചോദിച്ചപ്പോള്‍ എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുന്‍പുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്. ആത്മാര്‍ഥമായി സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോള്‍ ഓര്‍ക്കുന്നത്. ഇനിയും കാവ്യാ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങള്‍ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടന്‍, ജോഫിന്‍, ടീം രേഖാചിത്രം. ഷമീർ മുഹമ്മദ് കുറിച്ചു.

ആസിഫ് അലി അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തി 2024 ൽ പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിയുടെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു മിസ്റ്ററി ക്രൈം ഡ്രാമ ആൾട്ടർനേറ്റീവ് ഹിസ്റ്റോറിക്കൽ ചിത്രമാണ് രേഖാചിത്രം . ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജോൺ മന്ത്രിക്കൽ ആണ്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങൾ 2024 മെയ് 3 ന് ചിത്രീകരണം ആരംഭിച്ച് 2024 ജൂലൈ 15 ന് അവസാനിച്ചു. 2024 ഓഗസ്റ്റ് 13 ന് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശബ്ദട്രാക്കും സംഗീതവും മുജീബ് മജീദ് ആണ് ഒരുക്കിയത് . ഷമീർ മുഹമ്മദ് എഡിറ്ററും അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിച്ചു. 2025 ജനുവരി 9 ന് ഇത് തിയേറ്ററുകളിൽ റിലീസ് ചെയ്തു. റിലീസ് ചെയ്തപ്പോൾ, നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു, കൂടാതെ 2025 ൽ ഇതുവരെ ലോകമെമ്പാടും ₹57 കോടിയിലധികം വരുമാനം നേടിയ മൂന്നാമത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഇത് മാറി.