ഇന്ത്യയിലെ കൊവിഡ് വ്യാപനവും, മരണ നിരക്കും ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി ആഗോളതലത്തിലുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന കാംപെയിനിന് ഭാഗമായാണ് രാജ്യത്തെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി ധനസഹായം ചെയ്യാന്‍ തന്റെ ആരാധകരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രയങ്ക ചോപ്ര ഇന്ത്യയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കാരണം എല്ലാവരും സുരക്ഷിതരായില്ലെങ്കില്‍ ആരും സുരക്ഷിതരാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
ഇന്ത്യ തന്റെ വീടാണ്. രാജ്യത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു, ഓക്സിജന്‍ കുറവാണ്, മരണം കൂടുന്നതിനാല്‍ സ്മശാനങ്ങളും നിറയുകയാണ്. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംഭവാന ചെയ്യുന്നതിനുള്ള വിവരങ്ങളും പോസ്റ്റിനൊപ്പം പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
‘എന്താണ് ഇപ്പോ ഇത്ര അത്യാവശ്യം? ഞാന്‍ ഇവിടെ ലണ്ടനില്‍ ഇരുന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇന്ത്യയിലെ അവസ്ഥ പറയുന്നത് കേള്‍ക്കുകയാണ്. ആശുപത്രികള്‍ നിറയുന്നു, ഓക്സിജന്റെ കുറവ്, ഐസിയൂവില്‍ റൂമില്ല, സ്മശാനങ്ങള്‍ നിറയുന്നു, കാരണം ദിനം പ്രതി ഒരുപാട് പേരാണ് മരണപ്പെടുന്നത്. ഇന്ത്യ എന്റെ വീടാണ്, ഇപ്പോള്‍ ഇന്ത്യക്ക് മുറിവേറ്റിരിക്കുന്നു. നമ്മള് ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഇതെല്ലാം കാണേണ്ടതാണ്. കാരണം എല്ലാവരും സുരക്ഷിതരായില്ലെങ്കില്‍ ആരും സുരക്ഷിതരാവാന്‍ പോകുന്നില്ല. അതിനാല്‍ ഈ മഹാമാരിയെ തടയാന്‍ കഴിയുന്നതെല്ലാം നമ്മള് ചെയ്യേണ്ടതാണ്. ദൈയവ് ചെയ്ത് ഇതിനായി സംഭാവന ചെയ്യു. എനിക്ക് അറിയാം എന്ത് കൊണ്ട് ഇങ്ങനെയൊരു മഹാമാരി വന്നു എന്ന് ഓര്‍ത്ത് പലര്‍ക്കും ദേഷ്യം വരുന്നുണ്ടാകാം. പക്ഷെ ആദ്യം കൊവിഡ് പൂര്‍ണ്ണമായി മാറട്ടെ. എന്നിട്ട് നമുക്ക് അതേ പറ്റി ചിന്തിക്കാം. നിങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവനയും സഹായങ്ങളും ചെയ്യു. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്.’
പ്രിയങ്ക ചോപ്ര