പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി

ദീപിക-രണ്‍വീര്‍ താരങ്ങളുടെ വിവാഹാഘോഷം കഴിയുന്നതിനും മുന്‍പ് അടുത്ത താര വിവാഹം കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ താര സുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജൊനാസുമാണ് വിവാഹിതരായിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. രാജസ്ഥാനിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ചാണ് താരവിവാഹം നടന്നത്.

രണ്ട് മാതാചാര പ്രകാരമുളള കല്യാണമാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹവും പഞ്ചാബി രീതിയിലുളള വിവാഹവും. ആദ്യം ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജൊനാസിന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നിട്ടില്ല.

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്‌നാണ് ഇരുവരേയും അണിച്ചൊരുക്കിയത്. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു പ്രിയങ്ക വിവാഹത്തിന് ധരിച്ചിരുന്നത്. കറുത്ത കോട്ടിലും സ്യൂട്ടിലും നിക്കും തിളങ്ങി. കൂടാതെ ചോപ്പര്‍ഡ് ഡിസൈന്‍ ചെയ്ത മോതിരങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പ്രിയങ്കയുടേയും നിക്കിന്റേയും അടുത്ത ബന്ധുക്കള്‍ക്ക് പുറമേ അംബനി കുടുംബാംഗങ്ങള്‍ക്കും പ്രിയങ്കയുടെ സുഹൃത്തും നടനുമായ സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാനുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത്. അതീവ സുരക്ഷയിലായിരുന്നു താരവിവാഹം നടന്നത്.