വളര്‍ത്തുപട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വാങ്ങിയ 36 ലക്ഷത്തിന്റെ ഒരു ജാക്കറ്റിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ വളര്‍ത്തു നായ ഡയാന ചോപ്രയ്ക്ക് വേണ്ടിയാണ് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പ്രിയങ്ക ചോപ്ര വാങ്ങിയത്. ജാക്കറ്റ് ധരിച്ച നായയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ലോസ് ഏഞ്ചല്‍സ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. അന്താരാഷ്ട്ര സ്‌റ്റൈല്‍ ബ്രാന്‍ഡ് കമ്പനിയായ മോങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില. അതായത് ഇന്ത്യക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനത്തിനേക്കാളും അധികമാണ് ഡയാനയുടെ ജാക്കറ്റിന്റെ വില.

ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇന്ത്യയെപോലുള്ളൊരു വികസ്വര രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.