ആരാധകരേ…പ്രിയ ഇന്‍സ്റ്റയില്‍ തിരിച്ചെത്തി

7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്‌സ് ഉള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത പ്രിയ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇടവേളയെടുത്തതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മനശാന്തിയും മാനസികാരോഗ്യവുമാണ് തനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചകാലവും സമാധാനത്തിലാണ് ജീവിച്ചത്. തനിക്ക് ഒരു പ്രൊഫഷണല്‍ സ്‌പേസ് കൂടിയാണിതെന്നതിനാല്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇടവേള എടുക്കാനാവില്ലെന്നും പ്രിയ വിശദീകരിക്കുന്നു.
‘ചെറിയ ഇടവേളയായിരുന്നുവെങ്കില്‍ പോലും ഞാനത് ഒരുപാട് ആസ്വദിച്ചു. എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളുമെല്ലാം പ്രചരിച്ചു. പക്ഷേ ഭാവിയിലും ഇടവേളയെടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും’ താരം നിലപാട് വ്യക്തമാക്കുന്നു. ‘ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളള്‍ എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനിത് നിര്‍ത്തണം’. പ്രിയ ചോദിക്കുന്നു.