“പൃഥ്വിരാജിന് അവാർഡ് നഷ്ടമായത് ‘എമ്പുരാൻ’കാരണം”; ഉർവശി

','

' ); } ?>

പൃഥ്വിരാജ് സുകുമാരൻ മുഖ്യവേഷത്തിലെത്തിയ ആടുജീവിതത്തിന് പുരസ്കാരം നിഷേധിച്ചതിനെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നൽകി നടി ഉർവശി. “നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാൻ സമയവും പ്രയത്‌നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ടെന്നും, ‘എമ്പുരാൻ’ കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാം, അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുതെന്നും, ഉർവശി പറഞ്ഞു. ദ ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ പ്രതികരണം.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്നുനിൽക്കാത്തതുകൊണ്ടാണ് ശബ്ദമുയർത്താൻ കഴിയുന്നത്. “നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാൻ സമയവും പ്രയത്‌നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. ‘എമ്പുരാൻ’ കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷെ എനിക്കൊന്നേ പറയാനൊള്ളൂ അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുത്. ഉർവശി പറഞ്ഞു.

“പരീക്ഷകളിൽ പോലും നിങ്ങൾ പുനർമൂല്യനിർണ്ണയത്തിനും റീടോട്ടലിങ്ങിനും അപേക്ഷിക്കാറുണ്ട്. ദേശീയ പുരസ്‌കാരങ്ങളുടെ കാര്യത്തിലും അവർ ഇത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ജൂറിയെ തരൂ, നീതി മാത്രം നടപ്പാകുന്ന തരത്തിൽ ഈ സംവിധാനം മാറ്റൂ. ഇത്തവണ എനിക്ക് സംസാരിക്കണം, എനിക്ക് വേണ്ടി മാത്രമല്ല, എന്റെ യുവ സഹപ്രവർത്തകർക്കും വേണ്ടി. നമ്മൾ ഇപ്പോൾ ശബ്ദമുയർത്തിയില്ലെങ്കിൽ, ദക്ഷിണേന്ത്യയിലെ കഴിവുറ്റ ഒരുപാട് നടന്മാർക്ക് ഇത്തരം അംഗീകാരങ്ങൾ ഇനിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ദേശീയ പുരസ്‌കാരങ്ങൾ പ്രാദേശിക പരിഗണനകൾക്കപ്പുറം കഴിവിന് മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.ഇവിടെ കൂടുതൽ വിദ്യാഭ്യാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യുകതന്നെ ചെയ്യും. പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അത് സാരമില്ല”. ഉർവശി കൂട്ടിച്ചേർത്തു