ലാല്‍ ജൂനിയര്‍ സംവിധാനത്തില്‍ ഒരു വെറൈറ്റി സൂപ്പര്‍സ്റ്റാര്‍ ആരാധകന്‍ ബന്ധത്തേക്കുറിച്ച് പറയുന്ന ചിത്രമാണ് ഡ്രൈവിങ്ങ് ലൈസന്‍സ്. മലയാള സിനിമയിലും ചിത്രത്തിലും ഒരേ പോലെ സൂപ്പര്‍സ്റ്റാറായ പൃഥ്വിക്കൊപ്പം ചുള്ളനായി സുരാജ് വെഞ്ഞാറമൂടും എത്തുമ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. തന്റെ ആരാധ്യ സിനിമാ താരത്തിനൊപ്പം നിമിഷങ്ങള്‍ പങ്കിടുന്ന സുരാജിന്റെ സ്വപ്‌നത്തിലെ രംഗങ്ങളാണ് ഞാന്‍ തേടും താരം എന്ന ആദ്യ ഗാനത്തിന്റെ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സുരാജിനൊപ്പം മിയയും മകനായി മാസ്റ്റര്‍ അധീഷും ഗാനത്തില്‍ അണിനിരക്കുന്നുണ്ട്. ഹണീ ബീ വേര്‍ഷന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനത്തിലൊരുങ്ങുന്ന മറ്റൊരു തകര്‍പ്പന്‍ എന്റര്‍റ്റെയ്‌നറിന്റെ എല്ലാ സൂചനകളും ഗാനം നല്‍കുന്നുണ്ട്.
സച്ചി തിരക്കഥയൊരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപ്തി സതിയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.