വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്. ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍ സമൂഹ്യമാധ്യമങ്ങളിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? എന്ന് പൃഥ്വിരാജ് ചോദിക്കുന്നു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആ സമയം വീണ്ടും എത്തിയിരിക്കുന്നു. സാമൂഹ്യമാധ്യമത്തില്‍ ഫോളോവേഴ്‌സുള്ള എല്ലാവരും ഇങ്ങനെ ഒരു സംഭവം വരുമ്പോള്‍, ഞാന്‍ ഉള്‍പ്പടെ വൈകാരികവും മനോഹരവുമായ വാക്കുകളില്‍ എഴുതുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കണം എന്നാവശ്യപ്പെടുന്നു. ഹാഷ്ടാഗ് ഉപയോഗിച്ച് സഭവം ഉയര്‍ത്തിക്കൊണ്ടുവരുന്നു.
എന്നാല്‍ സംഭവത്തേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം, ഇങ്ങനെയുള്ള എഴുത്തുകള്‍ക്ക് ഒരു ക്രമീകരണമുണ്ട്. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട്. എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്‌നപരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങള്‍ക്കറിയാം. അങ്ങനെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ വിദഗ്ദ്ധരായിരിക്കുന്നു. അവര്‍ നീതിക്ക് അര്‍ഹരാണ്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടമായി പറയുന്നു. ഇതും ഇങ്ങനെ പറയേണ്ടതുണ്ടോ? ഇത്തരത്തില്‍ ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍ സോഷ്യല്‍മീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോ? നമ്മള്‍ അങ്ങനെ ഒരവസ്ഥയില്‍ എത്തിയോ? ഒരു ജനത അവരുടെ ഭരണവ്യവസ്ഥയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവിടെ വിപ്ലവം ഉണ്ടാകും. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.