
ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പൃഥ്വിരാജ്. ഒരു സംവിധായകന്‍ എന്നതിലുപരി ഒരു നടന്‍ കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഒരു പുതുമുഖ സംവിധായകനായതിനാല്‍ തന്നെ മോഹന്‍ലാലെന്ന പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാവിയിലേക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും പൃഥ്വി പറഞ്ഞു.
പൃഥ്വിയുടെ വാക്കുകള്‍..
‘ഒരു കഥയുമായി എന്നെ ഒരാള്‍ സമീപിക്കുമ്പോള്‍ നല്ലതായിട്ടും ഞാനത് നിരസിക്കുകയാണെങ്കില്‍ പരാജയത്തെ കുറിച്ചുള്ള ഭയം എന്ന കാരണം മാത്രമേ പറയാനുള്ളൂ, എനിക്ക് മുന്നില്‍ രണ്ട് ചോയ്‌സുകളാണ് ഉള്ളത് ഒന്ന് സമര്‍പ്പണവും മറ്റൊന്ന് ഭയവും. പക്ഷേ ഭയത്തെ മറികടന്ന് ഞാന്‍ സമര്‍പ്പണത്തെ മുന്നിലേക്ക് വെയ്ക്കുന്നു എന്നുള്ളതാണ് സത്യം. അത് ചെയ്യാന്‍ എനിക്ക് സാധിക്കുന്നതിന്റെ കാരണം ഞാന്‍ ഒരുപാട് പരാജയം രുചിച്ചവനാണ് എന്നത് തന്നെ. അതിനാല്‍ എനിക്ക് അതിനെ ഭയമില്ല. ഒരു തരത്തിലുള്ള സിനിമയും എളുപ്പമുള്ളതാണെന്ന് ഞാന്‍ പറയില്ല. ഒരു അഭിനേതാവെന്ന നിലയില്‍ ഹിറ്റ് ആകുമെന്ന് തോന്നുന്ന സിനിമകളില്‍ വേഷം ചെയ്യാന്‍ എനിക്ക് കഴിയും.
ലൂസിഫറിനെ ജനങ്ങള്‍ തിരസ്‌കരിച്ചാല്‍ സംവിധാനം താന്‍ ഉപേക്ഷിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എനിക്ക് വലിയൊരു ലൈസന്‍സ് ലഭിച്ചതു പോലെയാണ് ഇപ്പോള്‍ തോന്നിയിരിക്കുന്നത്. ഞാന്‍ നവാഗത സംവിധായകനാണ്. ജനങ്ങള്‍ ഞാന്‍ ചെയ്ത ജോലി മോശമാണെന്ന് വിലയിരുത്തിയാല്‍ ഒരിക്കലും ഞാനത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പൃഥ്വി പറയുന്നു’.