അഞ്ചു വയസ്സുള്ള മകളുടെ ഇംഗ്ലീഷ് തന്നേക്കാള്‍ ഭേദമെന്ന് പൃഥ്വി

','

' ); } ?>

പിതൃദിനത്തില്‍ മകള്‍ അലംകൃത തനിക്കായെഴുതിയ കത്ത് ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ്. താന്‍ അഞ്ചു വയസ്സുള്ളപ്പോള്‍ എഴുതിയിരുന്നതിനേക്കാള്‍ മനോഹരമാണ് മകളുടെ ഇംഗ്ലിഷ് ഭാഷയെന്ന് കത്ത് വായിച്ച പൃഥ്വി കുറിച്ചു. അലംകൃത കുറിച്ചത്..
‘ഹാപ്പി ഫാദേഴ്‌സ് ഡേ.
പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.’
പൃഥ്വിയുടെ പോസ്റ്റ്
‘കുറച്ച് ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവള്‍ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നല്‍കാന്‍ ഫാദേഴ്‌സ് ഡേ വന്നെത്താന്‍ കാത്തിരിക്കുകയായിരുന്നു അവള്‍. അഞ്ചു വയസ്സുള്ളപ്പോള്‍ ഞാനെഴതിയിരുന്നതിനേക്കാള്‍ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്.’