കലാഭവന്‍ ഷാജോണ്‍ ചിത്രം ‘ബ്രദേഴ്‌സ് ഡേ’ ഷൂട്ടിങ്ങ് ആരംഭിച്ചു.. ലൊക്കേഷനില്‍ മാസ്സ് ലുക്കില്‍ പൃിഥ്വിയെത്തി..

കലാഭവന്‍ ഷാജോണ്‍ അരങ്ങേറ്റ സംവിധാനത്തില്‍ പൃഥ്വി രാജ് നായകനായെത്തുന്ന ചിത്രം ‘ബ്രേദേഴ്‌സ് ഡേ’യുടെ
ഷൂട്ടിങ്ങ് ഇന്ന്‌ പൂജയോടെ ആരംഭിച്ചു. ചടങ്ങില്‍ പങ്കെടുക്കാനായി മാസ്സ് ലുക്കിലെത്തിയ നടന്‍ പ്രിഥ്വിരാജിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പൃഥ്വി നായനായെത്തിയെ ‘അന്‍വര്‍’ എന്ന ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ത്ത് ഒരു മാസ്സ് പരിവേഷം തന്നെയാണ് താരത്തിന് വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. പൃിഥ്വിതന്നെയാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. മിമിക്രി കലാകാരനും ഹാസ്യ താരവുമായ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചടങ്ങില്‍ ഇവര്‍ക്കൊപ്പം സിബി മലയില്‍, ജിസ് ജോയ്, രമേഷ് പിഷാരടി, കോട്ടയം നസിര്‍ എന്നിവരും പങ്കെടുത്തു.

മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍, സംഗീതം നാദിര്‍ഷ, എഡിറ്റിങ്ങ് അഖിലേഷ് മോഹന്‍ എന്നിവര്‍ നിര്‍വഹിക്കും. ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..