പ്രേതം 2 വില്‍ ദുര്‍ഗ കൃഷ്ണയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിലെ ക്യാരക്ടര്‍ പോസ്റ്റര്‍  പുറത്തിറങ്ങി. ‘വിമാനം’ നായിക ദുര്‍ഗ കൃഷ്ണ അനു തങ്കം പൗലോസ് ആയാണ് ചിത്രത്തില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ടീം വീണ്ടും ഒന്നിക്കുന്നത്.

വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍. രണ്ടാം ഭാഗത്തില്‍ സാനിയ അയ്യപ്പനും നായികയായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.