നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ നായകനായി എത്തുന്നു. നവാഗതനായ വിനോദ് കരിക്കോട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘കാഫിര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തില്‍ പൊഗണോഫോബിക് അഥവാ താടിയുള്ളവരെ ഭയക്കുന്ന മാനസിക അവസ്ഥയുള്ള കഥാപാത്രമായാണ് പ്രതാപ് പോത്തന്‍ എത്തുന്നത്. ഈ അവസ്ഥയിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതവും അത് മൂലം മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. നീന കുറുപ്പ് ആണ് ചിത്രത്തില്‍ പ്രതാപ് പോത്തന്റെ ഭാര്യയായി അഭിനയിക്കുന്നത്. സന്തോഷ് കുറുപ്പ്, വീണാ നായര്‍ , ജോജു ജോര്‍ജ്, ഫവാസ് അലി, അമല്‍രാജ് , കെപിഎസി ശാന്ത, പ്രകാശ് കുടപ്പനക്കുന്ന്, ദില്‍ഷാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.