നായകനായ രണ്ടാം ചിത്രം തന്നെ നൂറ് കോടി ക്ലബിൽ ; പ്രതിഫലമുയർത്താതെ മാതൃകയായി പ്രദീപ് രംഗനാഥൻ

','

' ); } ?>

നായകനായ രണ്ടാം ചിത്രം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടും പ്രതിഫലമുയർത്താതെ തമിഴ് നടൻ പ്രദീപ് രംഗനാഥൻ. ‘ഡ്രാഗൺ’ സിനിമയുടെ വലിയ വിജയത്തിന് ശേഷവും പ്രതിഫലം കൂട്ടാൻ പ്രദീപ് രംഗനാഥൻ തയാറായില്ലെന്ന് ‘ഡ്യൂഡ്’ സിനിമയുടെ പ്രൊഡ്യൂസറായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ എന്ന സിനിമയ്ക്ക് 15 കോടി രൂപയാണ് പ്രദീപ് പ്രതിഫലമായി വാങ്ങിയത്.

പ്രദീപ് രംഗനാഥൻ്റെ ആദ്യ ചിത്രമായ ‘ലവ് ടുഡേ’ ചെയ്യുന്ന സമയത്താണ് താരം ‘ഡ്യൂഡി’ന് ഡേറ്റ് കൊടുക്കുന്നത്. ഇതിനു ശേഷമാണ് ‘ഡ്രാഗൺ’ എന്ന സിനിമ പ്രദീപ് രംഗനാഥൻ ചെയ്യുന്നത്. ചിത്രം ബ്ലോക്ക്ബസ്‌റ്റർ വിജയമാവുകയും 150 കോടിയിലധികം കലക്ഷൻ നേടുകയും ചെയ്തിരുന്നു. എന്നിട്ടും താരം ശമ്പള വർദ്ധനവ് ആവശ്യപ്പെടാത്തത് സിനിമാ വ്യവസായത്തിൽ മാതൃകാപരമായ സമീപനമാണെന്ന് നിർമാതാക്കൾ പറയുന്നു.

അതേസമയം, പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഡ്യൂഡ്’ പ്രദർശനം ആരംഭിച്ചു. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥനും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും സംഗീതലോകത്തെ പുത്തൻ സെൻസേഷനൻ സായ് അഭ്യങ്കറും ഒന്നിക്കുന്നതിനാൽ ദീപാവലി സീസണിൽ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡ്യൂഡ്’.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ഇ ഫോർ എന്റർടെയ്ൻമെൻ്റ്സ് സാരഥി, മുകേഷ് ആർ മേത്തയും പ്രസ് മീറ്റിന്റെ ഭാഗമായിരുന്നു.
‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രമാണ് ‘ഡ്യൂഡ്’. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ‘ഡ്യൂഡ്’ എന്നാണ് ട്രെയ്‌ലർ നൽകിയിരിക്കുന്ന സൂചന. രസകരമായ വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യാനിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ആദേശ് കൃഷ്‌ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പി.എൽ. സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്‌സ്‌ സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്റർടെയ്ൻമെന്റ്റ്, ഡിജിറ്റൽ പ്രൊമോഷൻസ് (കേരള): വിപിൻ കുമാർ (10ഏ മീഡിയ), പിആർഒ: ആതിര ദിൽജിത്ത്.