കൽക്കി 2 , സ്പിരിറ്റ് – ചിത്രങ്ങളിൽ നിന്ന് ദീപിക പുറത്താകാനുള്ള കാരണം പ്രഭാസ് ?

','

' ); } ?>

കൽക്കി 2 , സ്പിരിറ്റ് എന്നെ ചിത്രങ്ങളിൽ നിന്ന് ദീപിക പദുക്കോൺ പുറത്താകാൻ കാരണം നടൻ പ്രഭാസാണെന്ന് റിപ്പോർട്ടുകൾ. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ നിന്നും ദീപികയെ പുറത്താക്കിയതിന് പിന്നില്‍ പ്രഭാസിനും പങ്കുണ്ടെന്നാണ് ദീപികാ പദുക്കോണിന്റെ ആരാധകര്‍ സംശയിക്കുന്നത് എന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസ് ഇടപെട്ടിരുന്നെങ്കില്‍ ദീപികാ പദുക്കോണിനെ സംവിധായകര്‍ ഒഴിവാക്കില്ലായിരുന്നു എന്നാണ് ‘ഫാന്‍സ് തിയറി’. വിവരം അറിഞ്ഞിട്ടും ഇടപെടാതിരുന്നതിലൂടെ ദീപികയെ പുറത്താക്കാനുള്ള അണിയറക്കാരുടെ തീരുമാനത്തെ പ്രഭാസ് പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നുവെന്നും ഗ്രേറ്റ് ആന്ധ്ര പറയുന്നു.

വാദം അടിസ്ഥാനരഹിതമാണെന്ന് പ്രഭാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായും ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. താൻ അഭിനയിക്കുന്ന സിനിമകളിലെ കാസ്റ്റിങ്ങിൽ പ്രഭാസ് ഒരിക്കലും ഇടപെടാറില്ല. അതിനാൽ സംവിധായകരും നിർമാതാക്കളും ദീപികാ പദുക്കോണുമായി നടത്തിയ ചർച്ചകളിൽ നിന്ന് പ്രഭാസ് വിട്ടുനിൽക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കൽക്കി 2 വിൽ നിന്ന് താരം പുറത്തുപോയതിന് പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവുമെല്ലാമാണ് കാരണമെന്നാണ് ഇതേക്കുറിച്ച് പരന്ന അഭ്യൂഹങ്ങള്‍. ദീപികയെ ഒഴിവാക്കിയെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവിസ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. നേരത്തേ സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്നും ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടിരുന്നു. സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് താരത്തെ പുറത്താക്കിയത് എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ദീപിക മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് കാരണത്താലാണ് അവരെ ഒഴിവാക്കിയതെന്നും അന്ന് വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.രണ്ട് ചിത്രങ്ങളിലും നായകനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസാണ്.