നടന്‍ പ്രഭാസിന്റെ ഹൈദരാബാദിലെ റെയ്ദുര്‍ഗമിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസിന്റെ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂ വിഭാഗത്തിന്റെ നടപടി. റവന്യൂ നടപടിക്കെതിരെ പ്രഭാസ് ഹൈദരാബാദ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തനിക്ക് ഒരു നോട്ടീസ് പോലും അധികൃതര്‍ അയച്ചിട്ടില്ലെന്നാണ് പ്രഭാസ് പറയുന്നത്.
നേരത്തെ ഈ പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടപടികള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥലവാസികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് നടപടികള്‍ വീണ്ടും തുടങ്ങി. അധികൃതര്‍ വീട് പരിശോധിക്കാനെത്തിയപ്പോള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട് സീല്‍ വച്ച് പൂട്ടിയിട്ടത്.