നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചെമ്പന്‍ വിനോദ് പ്രധാനവേഷത്തില്‍ എത്തുന്ന പൂഴിക്കടകന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അവിധിക്കാലത്ത് തന്റെ നാട്ടിലെത്തുന്ന സാമുവല്‍ എന്ന പട്ടാളക്കാരന്റെ ജീവിത്തില്‍ നടക്കുന്ന വിഷങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചെമ്പന്‍ വിനോദ് ആണ് സാമുവല്‍ എന്ന കഥാപാത്രം ചെയ്യുന്നത്. കളരിയിലെ ഒരു അടവാണ് പൂഴിക്കടകന്‍ അതൊരു അവസാന അടവായി ആണ് പറഞ്ഞുകേള്‍ക്കാറുള്ളത്. സാമുവലും ജീവിതത്തില്‍ അത്‌പോലൊരു അവസാന അടവ് പ്രയോഗിക്കേണ്ടി വരികയാണ് ചിത്രത്തില്‍
നമ്മുടെ ചുറ്റും നടക്കുന്ന അഴിമതിക്കെതിരെ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അതില്‍ ഒരു മാറ്റവും വരില്ല എന്നൊരു സന്ദേശമാണ് ചിത്രം നല്‍കുന്നത് ചെമ്പന്‍ വിനോദ് കൂടാതെ ചിത്രത്തില്‍ ജയസൂര്യ, അലന്‍സിയര്‍, ബാലു വര്‍ഗീസ്, മാല പാര്‍വതി, വിജയ് ബാബു, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ ഉണ്ട്. ലവ് ആക്ഷന്‍ ഡ്രാമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ധന്യ ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. അന്യ ഭാഷാചിത്രങ്ങളില്‍ മോഡേണ്‍ വേഷങ്ങള്‍ ചെയ്ത ധന്യ ചിത്രത്തില്‍ ഒരു നടന്‍ പെണ്‍കുട്ടി ആയിട്ടാണ് വേഷമിട്ടത്
റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ ഇമ്പമാര്‍ന്നതാണ്. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ കാമറ ഷ്യാല്‍ സതീശനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മലയിലാണ് എഡിറ്റിംഗ്. ഇരുവരും ചിത്രത്തോട് നീതി പിളര്‍ത്തി എന്ന് തന്നെ പറയാം. നവാഗത സംവിധാനത്തിന്റെ ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ കുടുംബത്തോടെ തീയേറ്ററില്‍ പോയി 2 മണിക്കൂര്‍ ചിരിയ്ക്കാനും ചിന്തിക്കാനും ഉള്ള ഒരു നല്ല ചിത്രം തന്നെ യാണ് പൂഴിക്കടകന്‍.