മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’യില്‍ നായികയായി തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്ഡെ എത്തുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സാണ് പൂജ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്. പൂജ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65.
മിഷ്കിന് സംവിധാനം ചെയ്ത മുഖംമൂടി എന്ന സിനിമയിലൂടെയാണ് പൂജ ഹെഗ്ഡെ അഭിനയരംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി ഭാഷകളിലായി 16ഓളം സിനിമകളില്‍ നടി അഭിനയിച്ചു. പ്രഭാസ് നായകനാകുന്ന രാധേ ശ്യാമാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
അതേസമയം ദളപതി 65ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ വിജയ് വ്യത്യസ്തമായ ലുക്കില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.