“പൊന്നമ്മ ബാബു ആർക്കു വേണ്ടിയാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കണം”; മാലാ പാർവതി

','

' ); } ?>

നടി പൊന്നമ്മ ബാബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി. ആർക്കു വേണ്ടിയാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന് പൊന്നമ്മ ബാബു വ്യക്‌തമാക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു. കുക്കു പരമേശ്വരനെതിരെ പത്രസമ്മേളനം നടത്തിയതിനുള്ള ദേഷ്യം തീർക്കുകയാണ് മാലാ പാർവതിയെന്ന് പൊന്നമ്മ ബാബു പറഞ്ഞതിനെതിരെയാണ് മാലാ പാർവതി പ്രതികരിച്ചിരിക്കുന്നത്. നല്ലവരായതുകൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നില്ലെന്നും ജഗദീഷിനെതിരെ വലിയ പ്രചരണമാണ് നടക്കുന്നതെന്നുമാണ് താൻ പറഞ്ഞതെന്ന് മാലാ പാർവതി വ്യക്‌തത വരുത്തി. നോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ പ്രതികരണം.

“കലക്കു വെള്ളത്തിൽ മാലാ പാർവതി മീൻ പിടിക്കുന്നുവെന്ന് പൊന്നമ്മ ബാബു പറയുന്നത് കേട്ടു. വെള്ളം കലക്കി എന്ന് സമ്മതിക്കുന്നുണ്ടല്ലോ! അതെന്തിന് വേണ്ടി ആയിരുന്നെന്നും, ആർക്കു വേണ്ടി ആണെന്നും കൂടെ പറഞ്ഞാൽ കാര്യങ്ങൾക്ക് വ്യക്‌തത വരും. രണ്ടാമതായി ജഗദീഷ് എന്ന നടനെതിരെ സംസാരിക്കാൻ എനിക്കെന്ത് അർഹത എന്ന് ചോദിച്ചല്ലോ. അമ്മയുടെ ഇലക്ഷനുമായി ബന്ധപ്പെട്ട്, മനോരമ ന്യൂസിന്റെ ജേണലിസ്‌റ്റ് എന്നോട് ചോദിച്ച, ചില ചോദ്യങ്ങളിൽ ഒന്ന് ജഗദീഷിന് ഈസി വാക്കോവർ ആയിരിക്കുമോ എന്നതായിരുന്നു. അങ്ങനെ എളുപ്പം ആയിരിക്കുകയില്ല എന്ന് പറഞ്ഞതിന്റെ തുടർച്ചയായാണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്”. മാലാ പാർവതി പറഞ്ഞു.

“പൊതുസമൂഹത്തിന് നൂറു ശതമാനം അഭിമതനായ ജഗദീഷിനെതിരെ വലിയ പ്രചരണമാണ് നടക്കുന്നത് എന്ന്. ഒരു പ്രസ്സ് കോൺഫറൻസിലൂടെ സംഘടനയെ പ്രതിസന്ധിയിലാക്കി എന്ന് ശക്തമായ പ്രചരണമുണ്ട് എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അർഹത എന്താണ് എന്നത്, പൊതു വിഷയത്തിൽ എന്റെ നിലപാടുകൾ ചോദിക്കുന്ന, മാധ്യമപ്രവർത്തകരാണ് പറയേണ്ടത്. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നു പറയുന്നത് ഒരു പ്രത്യേക കഴിവാണ്”. മാലാ പാർവതി കൂട്ടിച്ചേർത്തു.