കോവിഡ് – 19 എന്ന ശത്രുവിനെതിരെ പോലീസ് പോരാടിയ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹ്രസ്വചിത്രം. ഈ കാലം വളരെ പെട്ടെന്ന് ചരിത്രത്തിലേക്ക് മറഞ്ഞു പോകും, ചിലപ്പോള്‍ നമ്മള്‍ ഈ യുദ്ധത്തില്‍ പങ്കാളികളായ ഓരോ പോലീസുദ്യോഗസ്ഥനേയും മറന്നു പോയേക്കാം. പോലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥനും ഈ അദൃശ്യ ശത്രു വിനെതിരായ യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ത്യാഗങ്ങള്‍ സഹിച്ചും നിങ്ങളെ രക്ഷിക്കുകയും സുരക്ഷിതരാക്കുകയും ചെയ്തു. അതോര്‍മ്മിപ്പിക്കുന്നതാണ് ചിത്രം. ബിജുമനോന്‍ ചിത്രത്തിലെത്തുന്നുണ്ട്
‘സുപ്രസിദ്ധ സിനിമാ താരം ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം, കേരളാ പോലീസിനു വേണ്ടി, തൃശൂര്‍ സിറ്റി പോലീസ് കേരള പോലീസ് സേനയിലെ ഓരോ അംഗങ്ങള്‍ക്കുമായാണ് അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു. തീര്‍ച്ചയായും ഇത് തീരെ ചെറിയ വാക്കുകളാണ്. കേരളാ പോലീസ്… ഞങ്ങള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നന്ദി.’ എന്ന വാക്കുകളോടെയാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസിന് ആദരം…ബിജുമേനോന് സേനയുടെ നന്ദി…
','' );
}
?>