‘പിഎം നരേന്ദ്ര മോദി’ റിലീസ് തീയ്യതി മാറ്റി

','

' ); } ?>

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയുടെ റിലീസ് തീയ്യതി വീണ്ടും മാറ്റി. ഈ മാസം 12 ന് ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ അറിയിച്ചിരുന്നത് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായി വേഷമിടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുന്‍പേ ഈ ചിത്രം റിലീസ് ചെയ്യുന്നതിനെ എതിര്‍ത്തു കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം ജനങ്ങളെ സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് തീയ്യതി മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന് തടസമില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു.