കൊച്ചി: പുതുമയും വൈവിധ്യവും നിറഞ്ഞ കഥാവിഷ്‌കാരവുമായി ‘പിക്‌സേലിയ’ ആഗസ്റ്റ് ഏഴ് മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തുന്നു. രതീഷ് രവീന്ദ്രനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത്. കഥാപരമായ ഡോക്യുമെന്ററിയും യഥാര്‍ത്ഥ ജീവിതവും സമന്വയിപ്പിച്ച്, ഒരു ഗ്രാഫിക് നോവലിസ്റ്റിന്റെയും ട്രാന്‍സ്‌ജെന്‍ഡറിന്റെയും കഥയാണ് പിക്‌സേലിയയിലൂടെ സംവിധായകന്‍ പങ്ക് വയ്ക്കുന്നത്. ബാച്ചിലറായ കുമാര്‍ ഒരു ഗ്രാഫിക് നോവലിസ്റ്റാവാന്‍ വേണ്ടി കൊച്ചിയിലെ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കുകയും, പിക്‌സേലിയ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നോവല്‍ രചനയുടെ ഇടയിലുള്ള ഒഴിവ് സമയങ്ങളില്‍ കുമാര്‍ ഒരു ഊബര്‍ െ്രെഡവര്‍ ആയി മാറുകയും ചെയ്യുന്നു. മന്ദാകിനി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഒരു ദിവസം കുമാറിന്റെ ക്യാബില്‍ കയറുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം എന്നന്നേക്കുമായി മാറുന്നു.
ചിത്രത്തിലെ കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സനല്‍ അമാന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക് എന്ന ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഫിലിമോക്രസി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആര്‍.കെ. എന്റര്‍ടെയ്ന്‍മെന്റിന്റെയും, ഡോക് ആര്‍ട്ട് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ രഞ്ജിത് കരുണാകരനനും, ഷര്‍മിള നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സനല്‍ അമന്‍, ഗൗരി സാവിത്രി, വിജയ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതൊടൊപ്പം അഫീദ കെ.റ്റി, വേദു വിഷ്ണു, ജയരാജ് നായര്‍, ആസാദ്, ഐശ്വര്യ നാഥ്, രശ്മി ജയഗോപാല്‍, ബിബിന്‍കുട്ടന്‍, രജനീഷ്, ലളിത എന്നിവരും മറ്റ് പല വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം സഖ്യദേബ് ചൗധരി, എഡിറ്റിംഗ് കിരണ്‍ ദാസ്, റുംജും ബാനര്‍ജി, സൗണ്ട് ഡിസൈന്‍ സാനു പുരുഷോത്തമന്‍, ആര്‍ട്ട് ഡയറക്ടര്‍ ശ്രീജിത്ത് ദേവ്, കോസ്റ്റ്യൂം ശര്‍മില നായര്‍, മേയ്ക്കപ്പ് മിറ്റ ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനു കൊളിച്ചല്‍.