അപൂര്‍വ്വ പ്രണയത്തിനൊരു ക്ലിക്ക്!!..’ഫോട്ടോഗ്രാഫ്’ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. നവാസുദ്ദീന്‍ സിദ്ധിഖിയും സാന്‍യ മല്‍ഹോത്രയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘ദ് ലഞ്ച് ബോക്‌സ്’, ‘സെന്‍സ് ഓഫ് എന്‍ എന്‍ഡിങ്’ എന്നീ ചിത്രങ്ങള്‍ക്കുശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോട്ടോഗ്രാഫ്’.

മുംബയില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ ജീവിതമാണ് ചിത്രം പറയുന്നത്. അപൂര്‍വ്വമായൊരു പ്രണയകഥയാണ് പ്രമേയം. ഫോട്ടോഗ്രാഫറായാണ് നവാസുദ്ദീന്‍ സിദ്ധിഖി ചിത്രത്തിലെത്തുന്നത്. ഫറൂക്ക് ജാഫര്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി, വിജയ് റാസ്, ജിം സര്‍ബ്, ആകാശ് സിന്‍ഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ബെര്‍ലിന്‍, സുണ്ടന്‍സ് ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ആമസോണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് 15ന് തിയേറ്ററുകളിലെത്തും.